top of page

********************


ഒരു ചെറിയ കുറിപ്പ് എനിക്ക് കിട്ടിയതാണ് ഞാനത് വിശദീകരിച്ച് നിങ്ങൾക്ക് എഴുതുന്നു..

1.Come to Church.. ഒരു ആരാധനയും നഷ്ടമാകാതെ നോക്കുക. വിശ്വാസിയായ ഒരു അമേരിക്കൻ പ്രസിഡണ്ടിനോട് തന്റെ പാസ്റ്റർ പറഞ്ഞു ഒരു കൂട്ടുകെട്ടും തിരക്കും നിങ്ങളെ ആരാധനയിൽ നിന്ന് അകറ്റുവാൻ പാടില്ല.

2.come early. ആരാധനയ്ക്ക് നേരത്തെ തന്നെ വരിക കാരണം നാം ആരാധന കാണുവാൻ വരുന്നവരല്ല ആരാധിക്കാൻ വരുന്നവരാണ്. രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടി വരുന്നിടത്ത് ഒക്കെയും ഞാൻ ഉണ്ട് എന്ന് അരുളി ചെയ്ത ദൈവം നമ്മെ കാത്തിരിപ്പാൻ ഇടവരരുത്. നാം ദൈവത്തെ കാത്ത് ഇരിക്കുന്നവരായി മാറുക.

3.Come with your whole family.

സഭാരാധന കൺവെൻഷൻ അല്ല നിങ്ങൾ ഒരു പ്രതിനിധിയെ അയക്കുവാൻ ഇത് പൊതുയോഗവും (general body meeting) അല്ല. നിങ്ങളും നിങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരും ഒന്നിച്ച് ദൈവത്തെ ആരാധിക്കാൻ വരിക.

4. Be Devout. ആരാധനയിൽ ധ്യാന്യ നിരതനായിരിക്കുക. സഭ ഒരു സിനിമ തിയേറ്റർ അല്ല.. നിങ്ങൾക്ക് രസിക്കുവാൻ ഉള്ള ഇടമോ ഉറങ്ങുവാൻ ഉള്ള സ്ഥലമോ അല്ല. മഹോന്നതനായ ദൈവത്തെ ആരാധിക്കാനുള്ള ഇടമാണ് അതുകൊണ്ട് സകല ബഹുമാനവും ദൈവത്തിന് നൽകുക.

5.Take a place toward the front of church . താമസിച്ചു വരുന്നവർക്കും , പിന്മാറ്റക്കാർക്കും, കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർക്കും വേണ്ടി പുറകിലത്തെ സീറ്റുകൾ ഒഴിച്ചിടുക. നിങ്ങൾ കഴിവതും മുമ്പിൽ തന്നെ വന്നിരിക്കുക

6.Help strangers to find and follow the service... നിങ്ങളുടെ സഭയും ആരാധന സമയം കണ്ടെത്തുവാൻ മറ്റുള്ളവരെ സഹായിക്കുക.

7. Always remember that strangers are the guest of the church members. വിസിറ്റേഴ്സ് ആയി വരുന്നവർ നമ്മുടെ അതിഥികൾ ആണെന്ന് മറക്കാതിരിക്കുക നിങ്ങളുടെ വീട്ടിൽ വരുന്ന അതിഥികളെ സ്വീകരിക്കുന്നതുപോലെ അവരെ സ്വീകരിക്കുക.

8.Give a good offering to God. ദൈവത്തിനു എന്തെങ്കിലും നല്ലതെന്ന് നൽകുവാനായി വരിക സ്തുതി ബഹുമാനം ആരാധന ഇങ്ങനെ ദൈവത്തിന് നൽകുന്നത് എല്ലാം ഏറ്റവും നല്ലതായിരിക്കട്ടെ സന്തോഷത്തോടു കൂടെ ആയിരിക്കട്ടെ കാരണം സന്തോഷത്തോടുകൂടി കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.

9. Never rush for the door. ആശിർവാദം കഴിഞ്ഞാൽ ഉടനെ സഭയ്ക്കകത്ത് തീപിടിച്ചതുപോലെ പുറത്തേയ്ക്ക് ഓടരുത് സഹവിശ്വാസികൾക്ക് പരസ്പരം കൈ കൊടുക്കുക സംസാരിക്കുക ക്ഷേമം അന്വേഷിക്കുക.

10.Never stay away from church. സഭയോടുള്ള നിങ്ങളുടെ അടുപ്പം ദൈവത്തോടുള്ള നിങ്ങളുടെ അടുപ്പമാണ് സഭയോടുള്ള നിങ്ങളുടെ അകൽച്ച ദൈവത്തിൽ നിന്നുള്ള നിങ്ങളുടെ അകൽച്ച കൂടിയാണ് കാണിക്കുന്നത്.

God bless you all

20 views0 comments


ദൈവം ഈ ലോകത്തെ എങ്ങനെ നയിക്കണം എന്ന് തനിക്കു കൃത്യമായി അറിയാമെന്നുള്ളതുപോലെ ഇയ്യോബ് ദൈവത്തോട് സംസാരിച്ചുകൊണ്ടിരുന്നു.ദൈവം തന്നോട് കുറച്ചുകൂടെ നന്നായി പെരുമാറണമായിരുന്നു എന്നുള്ളതായിരുന്നു അല്പം നീരസത്തോടെയുള്ള ഇയ്യോബിന്റെ എല്ലാ അവകാശവാദത്തിന്റെയും അടിസ്ഥാനം.തനിക്ക് സംഭവിച്ചതും,തന്റെ നിരപരാധിത്വവും തമ്മിൽ സമീകരിക്കാൻ കഴിയാത്തതിൽ പ്രകോപിതനായി,ഇയ്യോബ് തന്റെ സ്രഷ്ടാവിനെ വെല്ലുവിളിക്കാനും വിധിക്കാനും തുനിഞ്ഞിരുന്നു...അതിനാൽ യഹോവയുടെ ഉത്തരം ഇയ്യോബിന് ഗൗരവമായ ശാസനയുടെ രൂപത്തിൽ വരുകയാണ്...ഇയ്യോബിന്റെ ഒരു ചോദ്യത്തിനും ദൈവം മറുപടി പറഞ്ഞതുമില്ല...സൃഷ്ടികളായ നമ്മുടെ ദൈവത്തോടുള്ള പ്രഥമ പ്രധാന ബാധ്യത എന്നത് അവനെ സകലത്തിലും അംഗീകരിക്കുകയും,മഹത്വപ്പെടുത്തുകയും ചെയ്യുക എന്നുള്ളതാണ്...." *സ്വന്ത പുത്രനെ ആദരിക്കാതെ നമുക്ക് എല്ലാവർക്കും വേണ്ടി ഏല്പിച്ചു തന്നവൻ അവനോടു കൂടെ സകലവും നൽകാതിരിക്കുമോ* ??? എന്ന സ്വർഗ്ഗത്തിന്റെ കരുതൽ വാഗ്ദാനത്തിനു മുൻപിൽ നമ്മുടെ ജീവിതത്തിന്റെ സർവ ആശങ്കകളും,വ്യാകുലങ്ങളും വാസ്തവത്തിൽ അവസാനിക്കേണ്ടതല്ലേ???

20 views0 comments

*


ഞാൻ ഇപ്പോഴത്തെ എന്റെ സഭയിൽ തൃപ്തനല്ല. അതുകൊണ്ട് ഞാൻ എല്ലാം തികഞ്ഞ ഏറ്റവും നല്ലൊരു സഭ തേടുകയായിരുന്നു. അതിനാൽ അപ്പൊസ്തലനായ പൗലോസിനെ വിളിച്ച് കുറച്ച് ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ തീരുമാനിച്ചു. എല്ലാം തികഞ്ഞ ഒരു ചർച്ച് കണ്ടെത്താൻ എന്നെ സഹായിക്കാൻ അദ്ദേഹത്തെക്കാൾ മികച്ച മറ്റാരുമില്ല. എല്ലാത്തിനുമുപരി, അദ്ദേഹം നിരവധി സഭകളുടെ സ്ഥാപകനാണ്, അവരെയെല്ലാം അദ്ദേഹത്തിന് നന്നായി അറിയാം. 🙂


👱🏻‍♂ - ഹലോ! പൗലോസ്, അപ്പോസ്തലൻ ആണോ?


🧔🏻- അതെ, പൗലോസാണ് സംസാരിക്കുന്നത്!


👱🏻‍♂ - ക്രിസ്തുവിന്റെ സമാധാനം നിങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ! 😅


🧔🏻 - ആമേൻ, സഹോദരാ!


👱🏻‍♂- ഈ സമയത്ത് ബുദ്ധിമുട്ടിക്കുന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു, പക്ഷേ എനിക്ക് താങ്കളുടെ സഹായം ആവശ്യമാണ്. ഞാൻ ഇപ്പോൾ പോകുന്ന സഭയെക്കുറിച്ച് എനിക്ക് അതിയായ നിരാശയാണ്. അവിടെ തുടർന്ന് പോകാൻ എനിക്ക് താല്പര്യമില്ല. അതിനാൽ ഇപ്പോൾ ഞാൻ എല്ലാം തികഞ്ഞ ഒരു സഭ തിരയുകയാണ്.

ഞാൻ കൊരിന്തിലെ സഭയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. അത് എങ്ങനെയുണ്ട് കൊള്ളാവുന്ന സഭയാണോ? 😳

🧔🏻- നോക്കൂ സ്നേഹിതാ, കൊരിന്തിലെ സഭയിൽ ചെറിയ ഗ്രൂപ്പുകൾ ഉണ്ട്. (1കൊരി 1:12, 13). അസൂയയും പിണക്കവുമുണ്ട് (1കൊരി 3:3) ചെറിയ തർക്കങ്ങൾക്ക് പോലും നീതിന്യായ കോടതിയിൽ വ്യവഹാരത്തിന് പോകുന്നുവരുണ്ട്(1 കൊരി 6: 1-2, 4-5) ഈ പ്രശ്നങ്ങളൊന്നും കൂടാതെ ലൈംഗിക അധാർമികത ചെയ്യുന്ന ചില ആളുകൾ പോലും അവിടെയുണ്ട് (1 കൊരി. 5: 1) .🤷🏻‍♂


👱🏻‍♂ - എഫെസൊസിലെ സഭയുടെ കാര്യമോ? 😁

🧔🏻 - അത് ദൈവവചനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സഭയാണ് (അപ്പ പ്രവൃ. 20:27), എന്നാൽ ഈയിടെയായി സ്നേഹമില്ലാത്ത ധാരാളം ആളുകൾ അവിടെ കൂടിവരുന്നുണ്ട്. (വെളി. 2: 4) .😕


👱🏻‍♂ - എന്നാൽ തെസ്സലൊനീക്യയിലെ സഭ കൊള്ളാമെന്ന് എനിക്ക് തോന്നുന്നു.

🧔🏻 - അവിടെ ജോലി ചെയ്യാൻ ഇഷ്ടപ്പെടാത്ത ചില ആളുകളുണ്ട് (2 തെസ്സ. 3:11) .😒


👱🏻‍♂ - ആഹാ, കൊള്ളാമല്ലോ? അങ്ങനെയെങ്കിൽ ഞാൻ ഫിലിപ്പിയരുടെ ചർച്ചിൽ പോയാലോ?

🧔🏻- അതൊരു നല്ല സഭയാണ്, എന്നാൽ അവിടെ വിയോജിപ്പുള്ളവരും പരസ്പരം സംസാരിക്കാത്തവരുമായ രണ്ട് സഹോദരിമാർ- യുവോദ്യാ , സുന്തുക എന്നിവരുണ്ട് (ഫിലി. 4: 2).


👱🏻‍♂- ഓഹോ അങ്ങനെയാണോ? എങ്കിൽ കൊലോസ്യയിലെ സഭയിലേക്ക് പോകാം അല്ലേ?

🧔🏻- പക്ഷേ, ചില മതഭ്രാന്തന്മാർ അവിടെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ദൂതന്മാരെ ആരാധിക്കുന്ന ഒരു കൂട്ടവും അവിടെയുണ്ട് (കൊലോ. 2:18) .🤷🏻‍♂


👱🏻‍♂- എന്ത്! ഞാൻ ഗലാത്യരുടെ പള്ളിയിൽ പോയാലോ?

🧔🏻- അവിടെ ചില വിശ്വാസികൾ പരസ്പരം കടിക്കുകയും വിഴുങ്ങുകയും ചെയ്യുന്നുണ്ട്. (ഗലാ. 5:15) .😞


👱🏻‍♂ - ഹോ എല്ലാം തികഞ്ഞ ഒരു സഭ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് എനിക്കറിയില്ലായിരുന്നു..!


🧔🏻- സ്നേഹിതാ, ഞാൻ യോഹന്നാൻ അപ്പസ്തോലനോട് സംസാരിച്ചപ്പോൾ തുയഥൈരയിലെ സഭയുടെ കാര്യം എന്നോട് പറഞ്ഞു. അവിടെ താൻ പ്രവാചകിയാണന്ന് സ്വയം പറഞ്ഞു സഭയിൽ വേശ്യാവൃത്തി നടത്തുകയും വിഗ്രഹാരാധന പഠിപ്പിക്കുകയും ചെയ്യുന്ന ഇസബേൽ എന്നൊരു സ്ത്രീയെ (വെളി 2:20) അവർ അനുവദിക്കുന്നു എന്ന് എന്നോട് പറഞ്ഞു.


ലവോദിക്യയിലെയും സഭാംഗങ്ങൾ തികഞ്ഞവരല്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, കാരണം അവർ ദുരഭിമാനികളും ഭൗതികവാദികളും ചൂടില്ലാത്തവരുമാണ് (വെളി. 3: 14-18).


പെർഗമോസിലാകട്ടെ, നിക്കോലാവ്യരുടെയും ബിലെയാമിന്റെയും ഉപദേശങ്ങൾ പിന്തുടരുന്ന ചിലരുണ്ട്. (വെളി. 2: 14-15).


👱🏻‍♂ - നിങ്ങൾക്കറിയാമോ പൗലോസ്, ഞാൻ നമ്മുടെ ആസ്ഥാനമായ യെരൂശലേമിലേക്ക് പോകാമെന്നായിരുന്നു ചിന്തിച്ചത്, പക്ഷെ അവിടെ മുൻവിധിയോടെയുള്ള പെരുമാറ്റം ഉണ്ട് എന്ന് കേട്ടു. (ഗലാ 2: 11-13.) അതുപോലെ പിറുപിറുപ്പ് ഉണ്ടെന്നും (അപ്പ. പ്ര 6: 1) അപ്പോസ്തലന്മാരോട് കള്ളം പറയുന്ന ചിലരുമുണ്ടെന്ന് എനിക്ക് മനസിലായി. (അപ്പ പ്രവൃ. 5: 1-11).


പൗലോസ്, കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയതിനാൽ ഞാൻ എവിടേക്കു പോകും? 😟


🧔🏻 - സ്നേഹിതാ..! എല്ലാം തികഞ്ഞ കുറെ മനുഷ്യർ ചേർന്ന ഒരു നല്ല സഭ കണ്ടെത്താൻ കഴിയില്ല എന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്! 😌


എനിക്ക് നൽകുവാനുള്ള ഉപദേശം,

സഭാ നേതാക്കളെയും വിശ്വാസികളായ മറ്റ് സഹോദരീസഹോദരന്മാരെയും നിരന്തരം വിമർശിക്കുന്നത് അവസാനിപ്പിക്കുക; മറ്റുള്ളവരുടെ പെരുമാറ്റത്തെക്കുറിച്ച് അനാവശ്യമായ നെഗറ്റീവ് അഭിപ്രായങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ച് ക്രിസ്തുവിൽ പരിപൂർണ്ണത കൈവരിക്കാൻ സഭയുമായി സഹകരിക്കാൻ തുടങ്ങുക (എഫെ. 4: 11-13)

അതായത്, ഞാൻ ചെയ്തതുപോലെ..!(1 കൊരി. 11: 1).

മോശം കണ്ണുകളോടെ ആളുകളെ കാണുന്നത് അവസാനിപ്പിച്ച് അവരെ ദൈവത്തിന്റെ കണ്ണിലൂടെ കാണുക.


ആളുകൾ അപൂർണരായതിനാൽ സഭയിൽ പോകുന്നത് നിർത്തരുത് (എബ്രാ. 10: 24,25). 😌

പകരം നിങ്ങളുടെ സഹോദരങ്ങളെ ഉപദേശിക്കുകയും സഹോദരസ്‌നേഹത്തിൽ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക

(എബ്രാ. 3: 12,13).


നിങ്ങളെത്തന്നെ ദൈവത്തിനു ലഭ്യമാക്കുക (2 കൊരി. 8: 5).


നിങ്ങൾ ചർച്ചിൽ പോകുമ്പോൾ അന്നത്തെ പ്രസംഗം നിങ്ങളെ പ്രസാദിപ്പിക്കുമോ ഇല്ലയോ എന്ന് വിഷമിക്കേണ്ട, മറിച്ച് നിങ്ങളുടെ ജീവിതം യഹോവയെ പ്രസാദിപ്പിക്കുന്ന ഒരു വിശുദ്ധയാഗമായി സമർപ്പിക്കുക! (റോമ. 12: 1)


*“അതിനാൽ യേശുക്രിസ്തുവിന്റെ ഒരു നല്ല പടയാളിയെന്ന നിലയിൽ നിങ്ങൾ കഷ്ടത സഹിക്കണം. പട ചേർത്തവനെ പ്രസാദിപ്പിക്കുന്നതിനായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരും ഈ ലോക ജീവിതവുമായി ബന്ധപ്പെടുന്നില്ല. അതുപോലെ ആരെങ്കിലും അത്‌ലറ്റിക്സിൽ മത്സരിക്കുകയാണെങ്കിൽ, നിയമങ്ങൾക്കനുസൃതമായി മത്സരിക്കുന്നില്ലെങ്കിൽ അയാൾക്ക് കിരീടം ലഭിക്കില്ല. ”*(2 തിമോ. 2: 3-5)

*_സ്വയ സംതൃപ്തി ആഗ്രഹിക്കുന്നവരേക്കാൾ ദൈവം നോക്കുന്നത് പൂർണ്ണമായും ക്രിസ്തുവിൽ കേന്ദ്രീകൃതമായ ജീവിതം നയിക്കുന്നവരെയാണ്. മറ്റുള്ളവരുടെ മുൻപിൽ ക്രിസ്തു കേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കുവാൻ_*


*ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..!! Romy Thomas Delhi 41

22 views0 comments
bottom of page