top of page

✍️𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂

__


*ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.*

മർക്കൊസ് 13:37


ഒരു പട്ടാളക്കാരനെ സംബന്ധിച്ചു എപ്പോഴും ആ പട്ടാളക്കാരൻ ജാഗരൂഗരായിട്ട് ഇരിക്കണം. ശത്രുവിന്റെ ആക്രമണം എപ്പോൾ വേണമെങ്കിലും തനിക്ക് നേരെ ഉണ്ടാകും എന്ന ചിന്തയോടെ ഉണർന്നിരിക്കുന്നവരാണ് പട്ടാളക്കാർ. ഒരു പട്ടാളക്കാരനെക്കാൾ ജാഗരൂഗരായിട്ട് വേണം ഒരു വിശ്വാസി ഈ ഭൂമിയിൽ ജീവിക്കുവാൻ. കർത്താവ് എപ്പോൾ വേണമെങ്കിലും തന്റെ ഭക്തന്മാരെ ചേർക്കുവാൻ വരും, ഉറങ്ങുന്നവരായിട്ട് കാണുവാൻ അല്ല തന്റെ മക്കളെ കുറിച്ചു കർത്താവ് ആഗ്രഹിക്കുന്നത്. മറിച് ഉണർന്നിരിക്കുന്നവരായിട്ട് കാണുവാൻ ആയിട്ടാണ്. ഓരോ ദിവസവും ആത്മാവിൽ പുതുക്കം പ്രാപിച്ചു ഉണർന്നിരിക്കണം.


പ്രിയസ്നേഹിതരെ, _കർത്താവിന്റെ വരവിങ്കൽ ആത്മാവിൽ ഉറങ്ങുന്നവരായിട്ട് നമ്മെ കർത്താവ് കാണാതെ, ആത്മാവിൽ പുതുക്കം പ്രാപിച്ചുകൊണ്ട് എപ്പോഴും ആത്മാവിൽ ഉണർന്നിരിക്കുന്നവരായിട്ട് തീരുവാൻ നമുക്ക് ഇടയായിട്ട് തീരട്ടെ._

ദൈവം നമ്മെ സഹായിക്കട്ടെ.


✍️✍️𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂

📞7306140027

2 views0 comments

Thought for the day.

Mathew Paul


"By this shall all men know that ye are my disciples, if ye have love one to another" (John 13:35).


These are the words of Jesus our Lord.


🙏Hevenly Father, help us to love others with selfless love as You loved us to prove that we are Your disciples.🙏


Do others around us know that we are His disciples?


Quote for the day: "Love is the sign of true discipleship." — Solly Ozrovech

✍️✍️𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂

_ഇവരെ സൂക്ഷിക്കുക_


*അവൻ തന്റെ ഉപദേശത്തിൽ അവരോടു: അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ. വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.*

മർക്കൊസ് 12:38,39


വിശ്വാസ ജീവിതത്തിൽ ആയാലും ചിലരെ സൂക്ഷിക്കേണ്ടതുണ്ട്. പുറമെ വില കൂടിയ വെള്ള വസ്ത്രം ധരിച്ചു, എനിക്കു മുൻപന്തിയിൽ തന്നെ വേണം ഇരിപ്പടം എന്ന് ആഗ്രഹിച്ചു, ഉപദേശത്തിൽ മറ്റുള്ളവരെ പ്രസാദിപ്പിച്ചു ജീവിക്കുന്നവരെ സൂക്ഷിക്കണം എന്ന് കർത്താവ് ഇവിടെ പറയുന്നു. വക്രതയോടെ ജീവിക്കുന്ന അവർ വിഷപാമ്പുകൾക്ക് സമരായി ജീവിക്കുന്നവരാണ്. അതുകൊണ്ട് അവരിൽ നിന്ന് നന്നേ ഒഴിയണം എന്ന് കർത്താവ് വിവരിക്കുന്നു.


പ്രിയസ്നേഹിതരെ, _നമ്മുടെ ഉപദേശവും, നമ്മുടെ നടപ്പും, നമ്മുടെ ചിന്തയും ഏതു വിധേന ആണ്. ഒരു കൂട്ടരേ പ്രസാദിപ്പിച്ചു, മറ്റൊരു കൂട്ടരേ അകറ്റുന്ന രീതിയാണോ നമ്മുടേത്? എന്നാൽ എല്ലാവരെയും ഒരുപോലെ കണ്ട്, വളരെ ഭയഭക്തിയോടെ ഒന്നാമൻ ആകുവാൻ മാത്രം ഇച്ഛിക്കാതെ ദാസന്മാരായും നമുക്ക് തീരാം._

ദൈവം നമ്മെ സഹായിക്കട്ടെ.


✍️✍️𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂

📞7306140027

2 views0 comments
bottom of page