top of page
Writer's picturekvnaveen834

Encouraging Thoughts

പ്രോത്സാഹന ചിന്തകൾ 😁

°•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°•

നെഹമ്യാവിന്റെ പ്രാർത്ഥനാ ജീവിതത്തിൽ നിന്നും ചില പാഠങ്ങൾ

( വേദ പുസ്തക ഭാഗങ്ങൾ : നെഹമ്യാവ് 1, 2, 5, 6 അധ്യായങ്ങൾ )

നെഹമ്യാവ് എന്ന വ്യക്തിത്വത്തിന്റെ പ്രാർത്ഥന ജീവിതത്തിൽ നിന്നും വളരെ മൂല്യവത്തായ പാഠങ്ങൾ നമുക്ക് ഉൾക്കൊള്ളുവാനായി സാധിക്കും.

★ * മുൻതൂക്കം നൽകുന്നു

*

രാജാവിന്റെ പാനപാത്രവാഹകൻ എന്ന നിലയിൽ വളരെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനിടയിലും നെഹമ്യാവ് തന്റെ പ്രാർത്ഥനയ്ക്ക് പ്രാധാന്യം കൊടുക്കുന്നു. യെരുശലേമിലെ വാതിലുകളുടെയും മതിലുകളുടെയും അവസ്ഥയെയും യഹൂദന്മാരുടെ കഷ്ടതയും കുറിച്ച് അദ്ദേഹം കേട്ടപ്പോൾ വളരെ ദിവസങ്ങളോളം പ്രാർത്ഥിക്കുവാനും ഉപവസിക്കുവാനും ഇടയായി തീർന്നു (1:3) അദ്ദേഹം രാവും പകലും പ്രാർത്ഥിച്ചു എന്ന് നമുക്ക് വായിക്കുവാനായി സാധിക്കുന്നു (1:6). ദാനീയേലിന്റെ ജീവിതത്തിലും ഇത്തരത്തിൽ സമാനമായുള്ള ഒരു സമർപ്പണ ജീവിതം നമുക്ക് വീക്ഷിക്കുവാനായി സാധിക്കും. തിരക്കേറിയ നമ്മുടെ ദൈനംദിന ജീവിതത്തിനിടയിലും നാം ആത്മീക വിഷയങ്ങൾക്കും പ്രാർത്ഥനക്കും ദൈവവചന ധ്യാനത്തിനും സമയം കണ്ടെത്തുന്നു എന്ന് നമ്മിൽ തന്നെ പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതുണ്ട്

★ * ദൈവത്തെ സ്തുതിക്കുന്നു

*

നെഹമ്യാവിന്റെ പ്രാർത്ഥനകൾ ദൈവത്തിന്റെ മാഹാത്മ്യത്തെ സ്തുതിക്കുന്നതും അവിടുന്നിന്റെ പ്രവർത്തികളിൽ നന്ദി അർപ്പിക്കുന്നതും ആയിരുന്നു. ദൈവത്തെ നെഹമ്യാവ് 'സ്വർഗ്ഗത്തിലെ ദൈവം' എന്ന് വിശേഷിപ്പിക്കുകയും അവിടുന്നിന്റെ ഭയങ്കരത്വത്തെ അംഗീകരിക്കുകയും ചെയ്യുന്നു(1:5).

വ്യക്തിപരമായ അപേക്ഷകൾക്കും യാചനകൾക്കും അപ്പുറം നമ്മുടെ പ്രാർത്ഥനകൾ ദൈവത്തോടുള്ള സ്തുതിയും സ്തോത്രവും നന്ദിയും നിറഞ്ഞവ ആയിരിക്കണം .

★ * വ്യക്തിഗതമാക്കുന്നു

*

ഇസ്രായേൽ മക്കളുടെ പാപങ്ങളെ നെഹമ്യാവ് പ്രതിനിധാനം ചെയ്യുന്നതായി നാം കാണുന്നു. മറ്റുള്ളവരുടെ മേൽ കുറ്റം ആരോപിക്കാതെ അത് അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പിതൃ ഭവനത്തിന്റെയും പാപം മുഖാന്തരമാണെന്ന് സമ്മതിക്കുന്നു (1:6).

നാം മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിന് മുൻപേ നമ്മുടെ പാപങ്ങളെ ഏറ്റുപറയും മാനസാന്തരപ്പെടുകയും ചെയ്യേണ്ടതുണ്ട്. അന്ധനായ ഒരുവന് ഒരിക്കലും മറ്റൊരു അന്ധനെ വഴി കാണിക്കുവാൻ സാധിക്കില്ല .

★ * ദൈവവചനത്തെ അറിയുക

*

ദൈവവചനത്തിൻമേലുള്ള നെഹമ്യാവിന്റെ പരിചിതത്വം അവരുടെ പാപങ്ങളെയും അനുസരണക്കേടിനെയും കുറിച്ച് മനസ്സിലാക്കുവാൻ മുഖാന്തരമായി(1:7). ദൈവത്തിങ്കലേക്ക് തിരിഞ്ഞാൽ അവിടുന്ന് തങ്ങളെ രക്ഷിക്കുമെന്ന് നെഹമ്യാവിന് ബോധ്യമായി (1:9). ദൈവിക ഹിതത്തെയും മുൻഗണനകളെയും വിവേചിച്ചറിയേണ്ടതിന് ദൈവവുമായി ഒരു അഗാധമായ ബന്ധം നാം സ്ഥാപിക്കേണ്ടതുണ്ട്.

★ * ഹ്രസ്വമായ പ്രാർത്ഥനകൾ

*

രാജാവിന് മുൻപിൽ തന്റെ ആവശ്യത്തെ അപേക്ഷിക്കുന്നതിനു മുൻപേ നെഹമ്യാവ് പ്രാർത്ഥിച്ചതായി നാം കാണുന്നു (2:4). ആ പ്രാർത്ഥന വളരെ സംക്ഷിപ്തവും ക്ലിപ്തവും ആയിരുന്നു . നമ്മുടെ ഹൃദയനിരൂപണങ്ങളെ ആരാന്നറിയുന്ന ദൈവം ഹ്രസ്വവും ആത്മാർത്ഥവുമായ നമ്മുടെ പ്രാർത്ഥനകളെ ശ്രദ്ധിച്ചു കേൾക്കുന്നു. മുങ്ങിത്താഴുമ്പോൾ സഹായത്തിനു വേണ്ടി അഭ്യർത്ഥിക്കുന്ന പത്രോസിന്റെ നിലവിളി, ക്രൂശിലെ കള്ളന്റെ പ്രാർത്ഥന, യബേസിന്റെ പ്രാർത്ഥന, ചുങ്കക്കാരന്റെ പ്രാർത്ഥന ഇവയെല്ലാം വളരെ ചുരുങ്ങിയ സമയം കൊണ്ടുള്ള പ്രാർത്ഥനകൾക്കുള്ള ഉദാഹരണങ്ങളാണ്.

കർമ്മ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുൻപും, രോഗികളെ പരിശോധിക്കുന്നതിന് മുൻപും, ഒരു ആംബുലൻസ് കടന്നു പോകുന്നത് നിരീക്ഷിക്കുമ്പോഴും ഇത്തരത്തിലുള്ള പ്രാർത്ഥനകൾ നമുക്ക് നമ്മുടെ ദൈന്യംദിന ജീവിതത്തിൽ ശീലമാക്കാം .

★ * ഏതു സാഹചര്യത്തിന്റെ മധ്യത്തിലും പ്രാർത്ഥിക്കുക

*

സമ്പൽ എത്തും തോബിയാവും തനിക്കെതിരെ ഗൂഢാലോചന ചെയ്യുന്നതിന് മധ്യത്തിലും നെഹമ്യാവ് പ്രാർത്ഥിക്കുന്നു (5:9). ജനം അദ്ദേഹത്തെ ഭയപ്പെടുത്തുമ്പോഴും യെരുശലേമിലെ മതിലുകൾ പണിയുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുമ്പോഴും അദ്ദേഹം വീണ്ടും പ്രാർത്ഥിക്കുന്നതായി നാം കാണുന്നു(6:9).

നമ്മുടെ ജീവിതത്തിന്റെ ഏത് വൈഷ്യമ്യഘട്ടത്തിന്റെ നടുവിലും നാം ദൈവത്തോട് സഹായം അഭ്യർത്ഥിക്കുന്നവർ ആയിരിക്കണം .

* ഒരു സംക്ഷിപ്ത വീക്ഷണം

:*

¶ തിരക്കേറിയ ജീവിതത്തിന് നടുവിലും പ്രാർത്ഥിക്കുന്നതിനും ദൈവവചനം പഠിക്കുന്നതിനും സമയം കണ്ടെത്തുക.

¶ പ്രാർത്ഥനകളെ അപേക്ഷകളിൽ മാത്രം ഒതുക്കി നിർത്താതെ ദൈവത്തോടുള്ള നന്ദിയും സ്തുതിയും സ്തോത്രവും നിറഞ്ഞവ ആക്കി മാറ്റുക.

¶ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനു മുൻപേ സ്വന്തം പാപങ്ങളെ ഏറ്റു പറയുക .

¶ ഹ്രസ്വമായ, ആത്മാർത്ഥമായ പ്രാർത്ഥനകൾ ഏത് സാഹചര്യത്തിലും ഉപകാരപ്പെടുന്നവയാണ് .

¶ ദൈവവുമായുള്ള അ കൈതവമായ ബന്ധത്തിലൂടെ ദൈവികഹിതത്തെ മനസ്സിലാക്കുക .

¶ ജീവിതത്തിന്റെ ഏത് അവസ്ഥയിലും ദൈവത്തിന്റെ സഹായത്തെ അഭ്യർത്ഥിക്കുക.

📖 ഈ ദിനത്തെ വേദഭാഗം 📖

ഫിലിപ്പിയർ 4:6

ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്: എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടു കൂടെ ദൈവത്തോട് അറിയിക്കുക വേണ്ടത്.

🙏🙏🙏🙏🙏🙏🙏


Written by ✍✍✍✍✍✍✍✍✍✍✍✍✍✍✍✍

Sis Shincy Susan wayanad


Translation by ✍✍✍✍✍✍✍✍✍✍✍✍✍✍✍✍

Sis Acsah Nelson Ernakulam

36 views0 comments

Recent Posts

See All

Special Thoughts

✨ *Encouraging thoughts* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°• ★ *Lessons from the life of Joseph - 7* *_Are you ready to sacrifice?_*...

Special Thoughts

✨ *പ്രോത്സാഹജനകമായ ചിന്തകൾ* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°•°• *★ യോസേഫിൻ്റെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ - 6* *_ദൈവത്തിൻ്റെ...

SPECIAL THOUGHTS

✨ *Encouraging thoughts* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°• *★ Lessons from the life of Joseph - 6* *_The power of understanding...

Commentaires


bottom of page