top of page

EXODUS MINISTRIES THODUPUZHA ബ്രദർ കെ ഒ ജോസ് കാവപുരയക്കൽ

................................

ബൈബിൾ പഠന പരമ്പര

..................................

ആത്മ രക്ഷ

.....................................

ദൈവിക തെരഞ്ഞെടുപ്പും വിളിയും .

മൂന്നാം ഭാഗത്തിന്റെ തുടർച്ച


a . ഉത്തരവാദിത്വങ്ങൾ


1) വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുക


( 2 പത്രോസ് 1: 10: )


ക്രിസ്തീയ ജീവിതത്തിൽ വിശ്വാസികൾ തങ്ങളുടെ വിളിയെയും തെരഞ്ഞെടുപ്പിനെയും ഉറപ്പാക്കാൻ കടപ്പെട്ടവരാണ് .

ഇതു സാധിക്കുന്നത് 2 പത്രോസ് 1: 5 -- 8 . വരെയുള്ള വാകൃങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം സകല ഉത്സാഹവും കാണിക്കുന്നതിനാലാണ് .


വിളിയും തെരഞ്ഞെടുപ്പു മെന്ന ക്രമത്തിൽ പറഞ്ഞിരിക്കുന്നതിന്റെ കാരണം തെരഞ്ഞെടുപ്പിനെക്കുറിച്ചു അറിയുന്നതിനു മുന്നെ വിളിയെക്കുറിച്ചുള്ള അറിവും നമുക്ക് ലഭിക്കുന്നുവെന്നതാണ് .

വിളിയും തിരഞ്ഞെടുപ്പും ദൈവം ചെയ്യുന്നതാണ്. എന്നാൽ നമുക്കും മറ്റുള്ളവർക്കും അവയെക്കുറിച്ചുള്ള അറിവും ഉറപ്പും ഉണ്ടാകുവാൻ നമ്മുടെ ക്രിസ്തീയ ജീവിതത്തിലെ പുരോഗതിയാണ്

മുഖാന്തരമാകുന്നത് .


2) തെരഞ്ഞെടുപ്പിനു യോഗൃമായി നടക്കുക ( എഫെസൃ 4:1 . )


1 തെസ്സലൊ 4: 7 . വിശുദ്ധിയിലുള്ള നടപ്പ്

കൊലൊ 3: 15 . സമാധാനമുള്ളവരായി

എഫെസൃ 4: 1. വിനയം സൗമൃത, ദീഘക്ഷമ

4: 4. പ്രതൃാശയുള്ളവരായി

1 തിമൊ 6: 12 . നിതൃജീവനെ പിടിച്ചു കൊള്ളുന്നലരായി .

വിശ്വാസത്തിനു വേണ്ടി പൊരുതുന്നവരായി


1 പത്രോസ് 1: 2 . അനുസരണമുള്ള വരവായി

2: 9 . വിളിച്ചവന്റെ സത്ഗുണങ്ങളെ ഘോഷിക്കുന്നവരായി


2: 21 . നന്മചെയ്തിട്ട് കഷ്ടം സഹിക്കുക .


3 : 9 . അനുഗ്രഹിക്കുന്നവരായി


3 ) നന്ദിയും താഴ്മയും ഉള്ളവരായിരിക്കുക .


തങ്ങൾ പാപികളും ദോഷികളും. സർവ്വവിധത്തിലും അനർഹരൂമായിരുന്ന അവസ്ഥയിൽ കരുണാസമ്പന്നനായ ദൈവം തന്റെ അവർണ്ണനീയമിയ ക്രുപയുടെ അടിസ്ഥാനത്തിൽ മാത്രം തങ്ങളെ രക്ഷയ്ക്കായി തെരഞ്ഞെടുത്തു എന്ന അറിവ് വിശ്വാസികളെ ആശ്ചര്യംകൊണ്ടും നന്ദികൊണ്ടും നിറയക്കുകയും താഴ്മയുള്ളവരായി ജീവിക്കുവാൻ നിർബ്ബന്ധിക്കുകയും ചെയ്യേണ്ടതാണ്.

ഈ ചിന്ത ഏത് വിശ്വാസിയുടെയും ഔഹ്രുദയത്തിൽ നിലയ്ക്കാത്ത ആരാധനയുടെ ഉറവയായി പരിണമിക്കേണ്ടതാണ് .

രക്ഷാ തത്ത്വശാസ്ത്രം സവിസ്തരം പ്രതിപാദിക്കപ്പെടുന്ന റോമാലേഖനത്തിന്റെ ഉപദേശപരമായ ഭാഗം സമാപിക്കുന്നത് ഈ സ്തോത്ര സ്തുതികളോടെയാണ് ( റോമർ 11: 33-- 36 )


b . അനുഗ്രഹങ്ങൾ


1) രക്ഷാനിർണ്ണയത്താലുളവാകുന്ന ആശ്വാസവും സുരക്ഷിതത്വബോധവും


തന്റെ വൃക്തിപരമായ യോഗൃതകൾ പരിഗണിക്കാതെതന്നെ രക്ഷയക്കായി തെരഞ്ഞെടുത്ത ദൈവം തന്റെ അയോഗൃതകളുടെ അടിസ്ഥാനത്തിൽ തന്നെ ഉപേക്ഷിക്കുകയില്ല എന്ന അറിവ് വിശ്വാസികൾക്ക് നല്കുന്ന ആശ്വാസം വളരെ വലുതാണ് .


2) സുവിശേഷഘോഷണത്തിൽ ധൈര്യം

അപ്പൊ 18: 10 .

2 കൊരി 2: 15 . 16 .


ദൈവിക തെരഞ്ഞെടുപ്പ് സുവിശേഷഘോഷണത്തിന്റെ ഫല പ്രാപ്തി ഉറപ്പാക്കുന്നു .

വ്രതന്മാർ രക്ഷ പ്രാപിക്കേണ്ടതിനായിട്ടാണ്

അപ്പൊസ്തലനായ പൗലോസ് കഷ്ടം അനുഭവിച്ചത് ( 2 തിമൊ 2: 10 . )

സകല ജാതികളിൽനിന്നും ഗോത്രങ്ങളിൽ നിന്നും വംശങ്ങളിൽനിന്നും ഭാഷകളിൽ നിന്നും ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരത്തെ ദൈവം നിതൃ രക്ഷയ്ക്കായി തെരഞ്ഞെടുത്തിട്ടുണ്ട് എന്ന

അറിവു ആഗോള സുവിശേഷ വൽക്കരണത്തിനു എത്ര വലിയ പ്രചോദനമാണ് ( വെളി 7: 9 . ) സുവിശേഷം പ്രസംഗിക്കുന്ന വൃക്തിയുടെ കഴിവില്ല, ദൈവത്തിന്റെ തെരഞ്ഞെടുപ്പാണ് വിജയകാരണം .


3 ) പ്രതികൂല സാഹചരൃങ്ങളിൽ അചഞ്ചലത


ദൈവം തെരഞ്ഞെടുത്തവർക്ക് തിന്മയ്ക്കായി ഒന്നും ലഭിക്കുകയില്ല;

സകലവും അവരുടെ ആതൃന്തിക നന്മയായി പരിണമിക്കും ( റോമർ 8: 28 . ) ഈ അറിവ് നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കുള്ള മഹാനുഗ്രഹമാണ് .

റോമാലേഖനം 8: -- ാംഅദ്ധൃായത്തിൽന്റെ അന്തൃവാകൃങ്ങൾളിൽ പ്രതികൂല ജീവിതസാഹചരൃങ്ങൾക്കെതിരെ പൗലോസ് വെല്ലുവിളി നടത്തുന്നത് ഈ അറിവു നല്കുന്ന പ്രായോഗിക ധൈരൃത്തിലാണ് .


തുടരും


ബ്രദർ കെ ഒ ജോസ് കാവപുരയക്കൽ തൊടുപുഴ.

2 views0 comments

Recent Posts

See All

Special Thoughts

✨ *Encouraging thoughts* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°• ★ *Lessons from the life of Joseph - 7* *_Are you ready to sacrifice?_*...

Special Thoughts

✨ *പ്രോത്സാഹജനകമായ ചിന്തകൾ* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°•°• *★ യോസേഫിൻ്റെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ - 6* *_ദൈവത്തിൻ്റെ...

SPECIAL THOUGHTS

✨ *Encouraging thoughts* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°• *★ Lessons from the life of Joseph - 6* *_The power of understanding...

Commentaires


bottom of page