top of page

EXODUS MINISTRIES -ആത്മ രക്ഷ


..................................

ബൈബിൾ പഠന പരമ്പര

......................................

ആത്മ രക്ഷ

.......................................


ദൈവിക തെരഞ്ഞെടുപ്പും വിളിയും

മൂന്നാം ഭാഗത്തിന്റെ തുടർച


6 . തെരഞ്ഞെടുപ്പിന്റെ കേന്ദ്രബിന്ദു


തെരഞ്ഞെടുപ്പ് ക്രിസ്തുവിലാണ് എന്ന് എഫേസൃർ 1: 4-- ൽ വായിക്കുന്നു .

തെരഞ്ഞെടുപ്പിൽ ക്രിസ്തുവിനുള്ള കേന്ദ്ര-സ്ഥാനത്തെയാണ് അത് കാണിക്കുന്നത്.

ക്രിസ്തുവിനെകൂടാതെ. ദൈവിക തെരഞ്ഞെടുപ്പിനെകുറിച്ച് ചിന്തിക്കുവാൻ സാധിക്കയില്ല .

തെരഞ്ഞെടുപ്പിന്റെ തീരുമാനത്തിൽ ക്രിസ്തുവിനോടുള്ള ഐകൃം അന്തർലീനമായിരിക്കുന്നു .

ക്രിസ്തുവിനെകൂടാതെ തെരഞ്ഞെടുപ്പില്ല.

രക്ഷയില്ലാതെ തെരഞ്ഞെടുപ്പില്ല;

ക്രിസ്തുവില്ലാതെ രക്ഷയില്ല .


തെരഞ്ഞെടുപ്പ് ക്രിസ്തുവിലാണ് എന്ന പ്രയോഗത്തിൽ താഴെപ്പറയുന്ന മൂന്ന് ആശയങ്ങളെങ്കിലുമുണ്ട് .


ഒന്ന് . തെരഞ്ഞെടുപ്പിന്റെ ലക്ഷൃം തെരഞ്ഞെടുക്കപ്പെട്ടവർ ക്രിസ്തുവിനോട് അനുരൂപരാകേണമെന്നുള്ളതാണ്

( റോമർ . 8: 17 . 29. 2 തെസ്സലൊ 2: 14 . 2 കൊരി 3 :18 . ഫിലിപ്പി 3: 21 .)


രണ്ട് . ക്രിസ്തുവിനാൽ അഥവാ തന്റെ പാപ പരിഹാരയാഗത്താലും തന്റെ ആത്മാവിനെ ദാനം ചെയ്യുന്നത് വഴിയും ആണ് തെരഞ്ഞെടുക്കപ്പെട്ടവർ രക്ഷ പ്രാപിക്കുന്നത് ( എഫെസൃർ 5: 25 , 27; 2 തെസ്സലൊ 2: 13. 1 പത്രോസ് . 1: 2 . റോമർ 8: 9 .)


മൂന്ന് തെരഞ്ഞെടുപ്പിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ദൈവീക അനുഗ്രഹങ്ങളും വ്രതന്മാർ പ്രാപിക്കുന്നതിനുള്ള മുഖാന്തരം ക്രിസ്തുവിനോടുള്ള അവരുടെ ഐകൃമാണ് .


റോമർ 8: 1. ക്രിസ്തുവിൽ ശിക്ഷാവിധി നീങ്ങിപ്പോയി .

എഫെസൃർ 1: 7 . ക്രിസ്തുവിൽ വീണ്ടെടുപ്പ്

1: 11 ക്രിസ്തുവിൽ അവകാശം

1: 14 . പരിശുദ്ധാത്മാവിന്റെ മുദ്ര

1തെസ്സലൊ 4: 14 . ഉയിർത്തെഴുന്നേല്പു്

4: 16 . മരണം

റോമർ 8: 17 . അവകാശം

തേജസ്കരണം


7 . തെരഞ്ഞെടുപ്പിന്റെ മൂലഹേതു


ദൈവം പാപികളെ രക്ഷയ്ക്കായി തെരഞ്ഞെടുക്കുന്നത് അവരുടെ യോഗൃത നോക്കാതെയാണ് അഥവാ ക്രുപയാലാണ് .

ക്രുപയെന്ന വാക്കിന്റെ പ്രാഥമിക അർത്ഥം

അനർഹമായ ആനുകൂലൃമെന്നാണ് .


റോമർ 11: 5 . 6.ൽ കാണുന്ന. ക്രുപയാലുള്ള തെരഞ്ഞെടുപ്പ് എന്ന പ്രയോഗം ഈ ആശയം വൃക്തമാക്കുന്നു . 6 - ാം വാകൃം ഈ ആശയത്തെ കൂടുതൽ വൃക്തമാക്കുന്നുണ്ട് .

2 തിമൊ 1: 9, 10, ... തന്റെ സ്വന്തനിർണ്ണയത്തിനും ക്രിപയക്കും ഒത്തവണ്ണം ....

എഫെസൃ 2: 6 ...... ക്രുപയുടെ ധനം വരും കാലങ്ങളിൽ കാണിക്കേണ്ടതിനു ..


8 . തെരഞ്ഞെടുപ്പും ദൈവിക ത്രിത്തവും.


പാപിയെ രക്ഷിക്കുന്നത് ത്രിയേക ദൈവമാണ് .

തെരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന വാകൃങ്ങളിലൊക്കെയും അത് പിതാവായ ദൈവം ചെയ്യുന്നതായിട്ടാണ് കാണുന്നത് ( റോമർ 8: 28, 29, 33. എഫെസൃ 1: 4 ; യോഹന്നാൻ 17: 6 . മത്തായി 11: 25 . )


തെരഞ്ഞെടുപ്പു. നടത്തിയത് പിതാവായ ദൈവമാണെങ്കിലും അത് ക്രിസ്തുവിലാണെന്ന് നേരത്തെ നാം കണ്ടുവല്ലോ.

വ്രതന്മാരുടെ രക്ഷയ്ക്കായി ക്രിസ്തു ജഡം ധരിക്കുകയും ക്രൂശിൽ നയിക്കുകയും ചെയ്യും.

ഈ രക്ഷ പാപിയായ മനുഷൃന്റെ അനുഭവതലത്തിൽ പ്രായോഗികമാക്കിത്തീർക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താലിണ് .


9. തെരഞ്ഞെടുപ്പിന്റെ ഉദ്ദേശൃം .


തെരഞ്ഞെടുപ്പിന്റെ തൽക്ഷണ താല്പര്യം വ്രതന്മാരുടെ രക്ഷയാണ് .

എന്നാൽ തെരഞ്ഞെടുപ്പിന്റെ ആതൃന്തിക. ലക്ഷൃം ദൈവത്തിന്റെ മഹത്ത്വമാണ്

( എഫെസൃ 1: 6, 12 , 14 ) . വിശുദ്ധന്മാർ സൽപ്രവ്രർത്തികൾക്കായി മുന്നൊരുക്കപ്പെട്ടവരാണെന്ന് വചനം വൃക്തമായി പഠിപ്പിക്കുന്നുണ്ട് ( എഫെസൃർ 2: 10 , 2 തിമൊത്തി 2: 21 . തീത്തൊ 2: 14 ) .

എന്നാൽ ഈ ലക്ഷൃം മറ്റു രണ്ടു ലക്ഷൃങ്ങൾക്കും അധീനമായതാണ് .


10 . തെരഞ്ഞെടുപ്പിന്റെ ഉപദേശവും പ്രായോഗിക ക്രിസ്തീയ ജീവിതവും


പ്രായോഗിക ക്രിസ്തീയ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തുന്ന ഒരു ഉപദേശമാണ് ദൈവിക തെരഞ്ഞെടുപ്പ് .

ഈ സ്വാധീനത്തിന്റെ മേഖലയിൽ അനുഗ്രഹങ്ങളും ഉത്തരവാദിത്വങ്ങളുമുണ്ട് .


തുടരും

ബ്രദർ കെ ഒ ജോസ് കാവപൂരയക്കൽ തൊടുപുഴ .

6 views0 comments

Recent Posts

See All

Special Thoughts

✨ *Encouraging thoughts* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°• ★ *Lessons from the life of Joseph - 7* *_Are you ready to sacrifice?_*...

Special Thoughts

✨ *പ്രോത്സാഹജനകമായ ചിന്തകൾ* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°•°• *★ യോസേഫിൻ്റെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ - 6* *_ദൈവത്തിൻ്റെ...

SPECIAL THOUGHTS

✨ *Encouraging thoughts* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°• *★ Lessons from the life of Joseph - 6* *_The power of understanding...

Comments


bottom of page