top of page

Missionary story

Inspiration from D.L Moody

MISSIONARY STORY

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത അമേരിക്കൻ സുവിശേഷകനാണ് ഡി. എൽ . മൂഡി. നിരവധി മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു, സുവിശേഷം പ്രചരിപ്പിക്കുന്നതിനുള്ള തൻ്റെ ആവേശകരമായ പ്രസംഗവും അശ്രാന്തമായ സമർപ്പണവും കൊണ്ട് എണ്ണമറ്റ ജീവിതങ്ങളെ സ്വാധീനിച്ച അനുഗ്രഹീതദൈവദാസനാണ് ഡി എൽ മൂഡി .

1835 ഫെബ്രുവരി അഞ്ചിന് മസാജ് നോഫീൽഡ് എന്ന സ്ഥലത്താണ് ജനിച്ചത്.വളരെ ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ടിരുന്ന തന്നെയും സഹോദരങ്ങളേയും വളരെ കഷ്ടപ്പെട്ടാണ് മാതാവ് വളർത്തിയത്.പതിനേഴാം വയസ്സിൽ ഉള്ള അങ്കിളിന്റെ അരികിലേക്ക് പോയത് മൂഡിയുടെ ജീവിത്തിലെ ആത്മീകമായ മാറ്റങ്ങൾക്ക് കാരണമായി തീർന്നു.മുടിയുടെ അങ്കിൾ ഒരു ചെരിപ്പ് കുത്തിയും ചെരുപ്പ് കട നടത്തുന്ന വ്യക്തിയും ആയിരുന്നു. അങ്കിൾ മോഡിയെ സൺഡേ സ്കൂളുകൾക്ക് പറഞ്ഞയച്ചു മൂടി വളരെ സന്തോഷത്തോടെയാണ് അതിൽ പങ്കെടുത്തത് അവിടെ എഡ്വാർഡ് കിംബൽ എന്ന ഒരു അധ്യാപകൻ ഉണ്ടായിരുന്നു.ഒരു ദിവസം , കൃത്യമായി പറഞ്ഞാൽ 1855 ഏപ്രിൽ 25ന് എഡ്വാർഡ് മൂഡിയെ കാണുവാനായി അങ്കിളിന്റെ കടയിൽ വന്നു .ആ കൂടിക്കാഴ്ച മൂഡിയുടെ പാപമോചനത്തിന് കാരണമായി തീർന്നു . മൂഡി കർത്താവിൽ വിശ്വസിച്ചു, രക്ഷിക്കപ്പെട്ടു . ( 17 വർഷങ്ങൾക്ക് ശേഷം മൂഡിയാണ് ഈ എഡ്വാ കിംബലിന്റെ മകനെ രക്ഷയിലേക്ക് നയിച്ചത് എന്നും ചരിത്രപുസ്തകങ്ങളിൽ പറയുന്നു) വീണ്ടും ജനനത്തിനുശേഷം മൂഡി വളരെയധികം സന്തോഷവാനായിരുന്നു . ഒരു മാസത്തിന് ശേഷം മൗണ്ട് വെർമൺ ചർച്ചിൽ അംഗത്വം താൻ ആഗ്രഹിച്ചു അപേക്ഷിക്കുകയും ചെയ്തു . എന്നാൽ അന്ന് കമ്മിറ്റിയുടെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാൻ കഴിയാത്തതിനാൽ മൂഡിക്ക് ആ അംഗത്വം നഷ്ടമായി പിന്നീട് ഒരു വർഷങ്ങൾക്ക് ശേഷം മൂഡിക്ക് അംഗത്വം ലഭിച്ചു എന്നും പറയപ്പെടുന്നു .

19 -ാം വയസ്സ് കാലഘട്ടത്തിൽ ഒക്കെ മൂഡി ഒരു കഠിനാധ്വാനിയായ ചെറുപ്പക്കാരനും വളർന്നുവരുന്ന ഒരു യുവ ക്രിസ്ത്യാനിയും കൂടി ആയിരുന്നു.തൻ്റെ ആ പ്രായത്തിൽ മൂടി ഉള്ളിൽ ഒരു ആഗ്രഹം ഉണ്ടായി നോർത്ത് വെൽസ് സ്ട്രീറ്റിലെ സൺഡേ സ്കൂൾ ക്ലാസിൽ പഠിപ്പിക്കണം എന്നതായിരുന്നു ആഗ്രഹം. അതിനായി മൂഡി അവിടുത്തെ സൂപ്രണ്ടിനോട് ഒരു അവസരം ചോദിച്ചു എന്നാൽ അവിടെ കുട്ടികളുടെ എണ്ണത്തിന് ഒത്തവണ്ണം മതിയായ അധ്യാപകർ ഉണ്ട് എന്നായിരുന്നു മൂഡിക്ക് സൂപ്രണ്ടിൽ നിന്നും ലഭിച്ച മറുപടി തൻ്റെ ഉള്ളിൽ ഉണ്ടായ ആഗ്രഹത്തെ വേണ്ടെന്നു വയ്ക്കാൻ മൂഡി തയ്യാറായില്ല . സ്വന്തമായി ഒരു സൺഡേസ്കൂൾ ക്ലാസ് നടത്താൻ തീരുമാനിച്ചു അതിനായി താൻ സ്വയം പരിശ്രമിക്കുവാൻ തുടങ്ങി. അടുത്ത ഞായറാഴ്ച മൂഡി 18 ഓളം കുട്ടികളുമായാണ് ചർച്ചിൽ എത്തിയത് . തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം ഉള്ള ഒരു ഞായറാഴ്ച ആയിരുന്നു അത് എന്നാണ് മൂഡി ആ ദിവസത്തെ കുറച്ച് പറയുന്നത് . 1859 ആയപ്പോഴേക്കും കുട്ടികളുടെ എണ്ണം ആയിരമായി ഉയർന്നു . 1860 ൽ അക്കാലത്തെ അമേരിക്കൻ പ്രസിഡൻറ് ആയിരുന്നു എബ്രഹാം ലിങ്കൻ മൂഡിയുടെ സൺഡേസ്കൂൾ സന്ദർശിക്കുകയുണ്ടായി . എന്നാൽ 1859ൽ തന്നെ മൂഡി പുതിയ ഒരു പാഠം പഠിക്കുവാൻ ഇടയായിത്തീർന്നു . തൻ്റെ ഭാവികാല സുവിശേഷ വേലയിലേക്കുള്ള ഒരു വഴിത്തിരിവായിരുന്നു ഈ അനുഭവം

ആ കാലത്ത്മൂടിയുടെ അധ്യാപകരിൽ ഒരാൾ ക്ഷയ രോഗത്താൽ വല്ലാണ്ട് ഭാരപ്പെട്ട് വരികയായിരുന്നു. അദ്ദേഹം ഏതാണ്ട് മരണത്തോട് അടുത്ത സമയമായിരുന്നു അത് . ഈ അധ്യാപകന് തന്റെ മരണത്തിന് മുൻപായിട്ട് സാധിക്കുവാൻ ഒരു അന്ത്യാഭിലാഷം ഉണ്ടായിരുന്നു . താൻ മരണപ്പെടുന്നതിനു മുൻപായി തന്റെ വിദ്യാർത്ഥികൾ എല്ലാവരും കർത്താവിൽ വിശ്വസിക്കണം, രക്ഷിക്കപ്പെട്ടവർ ആയി തീരണം എന്നതായിരുന്നു ആ അധ്യാപകന്റെ ആഗ്രഹം. എന്നാൽ രോഗത്താൽ വളരെ ക്ഷീണിതനായിരുന്ന അദ്ദേഹത്തിന് എല്ലാ കുട്ടികളെയും വ്യക്തിപരമായി പോയി കാണുവാനും സംസാരിക്കുവാനും ഉള്ള ബലവും ആരോഗ്യവും ഉണ്ടായിരുന്നില്ല മൂഡി അദ്ദേഹത്തെ സഹായിച്ചു . എല്ലാ കുട്ടികളെയും അവരവരുടെ ഭവനങ്ങളിൽ പോയി കാണുവാനും അവരോട് സുവിശേഷം പറയുവാനും മൂഡി ആ മനുഷ്യന് കൂട്ടാളിയായി കൂടെപോയി . 10 ദിവസം കൊണ്ട് വീടുകൾ ഓരോന്നും അവർ കയറിയിറങ്ങി അവരുടെ പരിശ്രമം വിജയം കണ്ടു. ആ കുട്ടികളെ എല്ലാവരേയും ക്രിസ്തുവിന് വേണ്ടി നേടുവാൻ , അവരെ രക്ഷയിലേക്ക് നയിക്കുവാൻ അവർക്ക് സാധിച്ചു . ഒടുവിൽ , അധ്യാപകൻ വിട പറഞ്ഞ് തന്റെ മാതൃ ഗൃഹത്തിലേക്ക് മടങ്ങുമ്പോൾ ഈ കുട്ടികൾ എല്ലാവരും അദ്ദേഹത്തെ യാത്ര അയക്കുവാൻ റെയിൽവേ സ്റ്റേഷനിൽ എത്തി. ഈ അനുഭവം മൂഡിയുടെ ഉള്ളിൽ വലിയ സ്വാധീനം ചെലുത്തി. അനേകം ആത്മാക്കളെ ക്രിസ്തുവിൻ്റെ അരികിലേക്ക് കൊണ്ടുവരുവാനുള്ള ഒരു പ്രചോദനമായിരുന്നു ഈ സംഭവം.

ലാഭവും മാത്രം ഉന്നം വെച്ച് ഒരു ബിസിനസ്സുകാരനായി തുടരുന്നത് യഥാർത്ഥത്തിൽ നഷ്ടമാണ് എന്ന് മൂഡി തിരിച്ചറിഞ്ഞു ദൈവം കണക്കാക്കുന്ന ബിസിനസ് ആത്മാക്കളെ നേടുന്നത് മാത്രമാണ് എന്ന് മനസ്സിലാക്കിയപ്പോൾ ദൈവത്തിന്റെ കഠിനാധ്വാനിയായ ഒരു ജോലിക്കാരനായി മാത്രം പണിയെടുക്കുവാൻ മൂഡി തീരുമാനമെടുത്തു.


Written by ✍️:: Sis Jancy Rojan varghese

Mission sagacity Volunteers

Malayalam

63 views0 comments

Recent Posts

See All

Special Thoughts

✨ *Encouraging thoughts* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°• ★ *Lessons from the life of Joseph - 7* *_Are you ready to sacrifice?_*...

Special Thoughts

✨ *പ്രോത്സാഹജനകമായ ചിന്തകൾ* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°•°• *★ യോസേഫിൻ്റെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ - 6* *_ദൈവത്തിൻ്റെ...

SPECIAL THOUGHTS

✨ *Encouraging thoughts* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°• *★ Lessons from the life of Joseph - 6* *_The power of understanding...

Comentários


bottom of page