🏕️🏕️🏕️🏕️🏕️🏕️🏕️🏕️🏕️🏕️🏕️🏕️
*നമുക്ക് ആവശ്യം വേർപാട് സഭാ കൂട്ടായ്മകൾ ‼️*
*Voice Of Sathgamaya* യുടെ പ്രതിദിന ചിന്തയായ *"ചിന്തകൾ യഥാർഥ്യങ്ങൾ" നമ്പർ 1067/10/21* ലേക്ക് ഏവർക്കും സ്വാഗതം ‼️.
*ഇന്ന് 2021 ഒക്ടോബർ 09 ശനിയാഴ്ച ‼️*
🩸♾️🩸♾️🩸♾️🩸♾️🩸♾️🩸♾️
*"യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാർത്തു വിശ്വസ്തത ആചരിക്ക."* എന്ന് സങ്കീർത്തനങ്ങൾ 37 ന്റെ 3 ൽ നാം വായിക്കുന്നുണ്ട്. *ഇന്നത്തെ അവസ്ഥയിൽ അനേകർക്ക് ദേശത്ത് പാർത്തിട്ട് ദൈവത്തോടും, ദൈവജനത്തോടും, ആവിശ്വാസികളോടുപോലും വിശ്വസ്ഥത ആചരിക്കാൻ കഴിയുന്നില്ല എന്നത് ഏറെ വേദനാജനകമാണ്‼️*
കഴിഞ്ഞ കുറേ നാളുകൾക്കു മുൻപ് കേരളത്തിന് പുറത്തുള്ള ഒരു കുഗ്രാമത്തിൽ ഞങ്ങൾ പ്രവർത്തനത്തിന് പോയി. ടീം വർക്കിന്റെ പരിണിതഫലമായി കുറച്ച് വീട്ടുകാർ വിശ്വാസത്തിലേക്കു വന്നു. *വിശ്വാസത്തിൽ വന്നവർ എല്ലാവരും ദേശത്ത് പാർത്ത് വിശ്വസ്ഥത ആചാരിച്ചുകൊണ്ട് തങ്ങളുടെ വീടുകളിൽ കർത്രുമേശയോടുകൂടെയുള്ള ആരാധനയും തുടങ്ങി. ഇവരുടെ വിശ്വാസവും, കൂട്ടയ്മയും, ആരാധനയുടെ സവിശേഷതയും കണ്ട മറ്റ് ചിലരും ഒന്നാം നൂറ്റാണ്ടിലേപ്പോലെ കർത്താവിനെ രക്ഷിതാവായി സ്വീകരിച്ച് ഇവരുടെ കൂടെ കൂടി.* ശത്രുവിനു ഇത് ഒട്ടും സഹിച്ചില്ല. ദേശത്ത് വലിയ എതിർപ്പും, ഉപദ്രവവും തുടങ്ങി. *വിശ്വാസികൾ പൂർവ്വാധികം ശക്തിപ്പെടാൻ തുടങ്ങി ‼️* പിശാചിനു ഇതും തീരെ സുഖിച്ചില്ല. *പിശാചിന്റെ തന്ത്രപരമായ പ്രവർത്തിയാൽ ദൈവകൃപയില്ലാത്ത സുവിശേഷകനെ അവിടെ എത്തിച്ചു. പിന്നീട് നടന്നത് ഒന്നും പറയേണ്ടതില്ലല്ലോ ⁉️* സ്വന്തം സഹോദരന്മാർ തമ്മിലും, കൂട്ട് സഹോദരന്മാർ തമ്മിലും വിദ്വേഷം വർദ്ധിച്ചു. സുവിശേഷകന്മാർ ഗ്രൂപ്പുകൾക്ക് ചുക്കാൻ പിടിച്ചു. തന്മൂലം കുഗ്രാമം മുഴുവൻ ദൈവത്തിന്റെ നാമം ദുഷിച്ചു.
*കർത്താവിന്റെ ഹൃദയം വേദനിക്കാൻ തുടങ്ങി.* നാട്ടിൽ നിന്നും ഒത്തിരി മാദ്ധ്യസ്ഥന്മാർ വരേണ്ടിവന്നു. യാതൊരു ഫലവും ഉണ്ടായില്ല. അവിശ്വാസികളിൽ പോലും കാണാത്തവിധം ഭാര്യയെ ഉപേക്ഷിച്ച ഭർത്താവ് ഒരു സഭയിൽ, ഭർത്താവ് പുറത്താക്കിയ ഭാര്യ മറ്റൊരു സഭയിൽ. അനുജൻ ഒരു സ്ഥലത്ത്, ചേട്ടൻ വേറൊരു സ്ഥലത്ത്. *ഇവരെല്ലാവരും എല്ലാ ഞായറാഴ്ചകളിലും കർത്രുമേശയോടുകൂടെ ആരാധിക്കുകയും ചെയ്യും.*
*ദേശത്ത് പാർത്ത് വിശ്വസ്ഥത ആചരിക്കുക എന്നതാണ് കർത്താവ് നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്. നാം കർത്താവിന്റെ പത്രങ്ങളായി, ദേശത്തിന്മേൽ കാരമുള്ള ഉപ്പായി, മലമേൽ ഇരിക്കുന്ന പട്ടണം പോലെ മറഞ്ഞിരിക്കാതെ തണ്ടിന്മേൽ വെച്ച വിളക്കുപോലെ പ്രകാശിക്കുവാനാണ് നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ ആഗ്രഹം ‼️* പക്ഷെ, സാത്താന്യ തന്ത്രങ്ങൾ തിരിച്ചറിയാത്ത വിശ്വാസികൾ *ഏദൻ തോട്ടത്തിൽ എന്നപോലെ നാട്ടുകാരുടെ മുന്നിൽ നഗ്നരായി* എന്നിട്ടും നാണം തോന്നുന്നില്ലാതാനും.
*ക്രിസ്തീയ സഭയിൽ ഉള്ള വിശ്വാസികളിൽ ഒരാൾപോലും തമ്മിൽ തമ്മിൽ പകയും, പിണക്കവുമുള്ളവരാകരുത് എന്നതാണ് ബൈബിൾ പ്രമാണം. പക്ഷെ, എവിടെയോ പരാജയം സംഭവിച്ചു. ‼️*
*കർത്താവ് വേർപാട് അനുഷ്ഠിക്കുന്നവരുടെ കൂട്ടയ്മയാണ് ആഗ്രഹിക്കുന്നത്. ഒരു കൂട്ടയ്മയിൽ രണ്ടോ മൂന്നോ പേര് ഉള്ളൂ എങ്കിലും അവർ തമ്മിൽ സമ്പൂർണ്ണമായ ഐക്യം വേണം എന്നത് കർത്താവിന് നിർബന്ധമാണ്. സഭയിൽ "40" വിശ്വാസകുടുംബങ്ങൾ ഉണ്ടെങ്കിലും, അല്ല "140" കുടുംബങ്ങൾ ഉണ്ടെങ്കിലും തമ്മിൽ തമ്മിൽ ഐക്യം വേണം എന്നത് കർത്താവിന്റെ ഇഷ്ടം ആണ്.‼️*
*ഒരുപക്ഷെ നമ്മുടെ അയൽവാസി കർത്താവിനെ സ്നേഹിക്കാൻ തീരുമാനിച്ചാൽ അവരെ കർത്താവിന്റെ സഭയിൽ എത്തിക്കണമെങ്കിൽ നമ്മുടെ ദേശത്ത് തന്നെ ഒരു ആത്മീക കൂട്ടായ്മ ഉണ്ടായിരിക്കണം.‼️*
നമ്മുടെ ദേശത്ത് ഒരു സഭാസാക്ഷ്യം ഇരിക്കെ മറ്റൊരു ദേശത്ത് പോയി ആരാധിക്കാൻ നിർബന്ധിക്കപ്പെടുന്നതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാൻ കഴിയാത്തതാണ് ഇന്നത്തെ നമ്മുടെ പരാജയം ‼️.
*പ്രാർത്ഥിക്കുക ❗️*
*മനുഷ്യ നേതൃത്വം ഉള്ള സഭ അല്ല, ദൈവാത്മ നിയന്ത്രണമുള്ള സഭയാണ് നമുക്ക് ആവശ്യം ‼️*
യേശുക്രിസ്തുവിന്റെ സഹോദരനായ യൂദാ എഴുതിയ ലേഖനത്തിലെ മൂന്നാം വാക്യം ഇങ്ങനെയാണ്.
*"പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നുവേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്കു തോന്നി."*
*വിശ്വാസജീവിതം ഒരു പോരാട്ട ജീവിതമാണ്.* രക്ഷയെക്കുറിച്ച് പഠിക്കുക, പഠിപ്പിക്കുക എന്നതും വളരെ ശ്രമകരമാണ്. *എസ്രായുടെ പുസ്തകത്തിലും, നെഹെമ്യാവിന്റെ പുസ്തകത്തിലും ദൈവജനം അനുഭവിച്ച എതിർപ്പുകളെക്കുറിച്ചും, പ്രയാസങ്ങളെക്കുറിച്ചും Voice Of Sathgamaya ഇതിന് മുൻപും പലവട്ടം എഴുതിയിട്ടുണ്ടല്ലോ ⁉️*
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കർത്താവിൽ പ്രിയരേ, *നമ്മുടെ ഹൃദയങ്ങളെ തൂക്കിനോക്കുന്ന ഒരു ദൈവമുണ്ടെന്നും, അവൻ കണക്ക് ചോദിക്കുന്ന നാളിൽ നമുക്ക് അവന്റെ മുന്നിൽ കണക്ക് ബോധിപ്പിക്കേണ്ടുന്ന ആവശ്യമുണ്ട് എന്ന് ഭയമുള്ള ആരും ദൈവസഭയിൽ ഭിന്നത ഉണ്ടാക്കില്ല ‼️* എങ്കിൽ പിന്നെ കർത്താവിന്റെ മറ്റൊരു സഹോദരനായ യാക്കോബ് തന്റെ ലേഖനത്തിന്റെ 4 ന്റെ 1 ൽ പറയുന്നതുപോലെ *"നിങ്ങളിൽ ശണ്ഠയും കലഹവും എവിടെനിന്നു? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നല്ലയോ?"* എന്ന ചോദ്യത്തിന് നാം മറുപടി പറഞ്ഞേതീരൂ. *ആകയാൽ ഇന്ന് നമുക്ക് ഒരു വേർപാട് സഭയാണ് ആവശ്യം.*
*പണ്ട് ചിതറിപ്പോയവർ ആത്മീകമായി ഒറ്റക്കെട്ടായിരുന്നതിനാൽ പോയ സ്ഥലങ്ങളിലെല്ലാം സഭകൾ രൂപം കൊണ്ടു.*
എന്നാൽ ഇടക്കാലത്തു ചിതറിപ്പോയവർ തൊട്ടടുത്തുള്ള സഭകളിൽ ചേർന്ന് പോയിരുന്നു.
*എന്നാൽ വളരെ വേദനയോടെ പറയട്ടെ, ഇന്ന് ചിതറിപ്പോകുന്നവർ രക്ഷയും, സ്നാനവുമില്ലാത്ത സഭകൾ നമ്മെക്കാൾ നല്ലത് എന്ന് പറഞ്ഞ് നമ്മോട് വാദിക്കുന്നു എന്ന അത്രയും മൂല്യച്യുതിയിലേക്ക് നമ്മിൽ ചിലരെങ്കിലും തരം തഴുമ്പോൾ......*
*ഇന്ന് നമുക്ക് ചിതറിപ്പോയവരെ ചേർത്തു നിർത്തി ഒരു വേർപാട് സഭാ കൂട്ടയ്മയാണ് അത്യന്താപേക്ഷിതം ‼️*
*(Voice Of Sathgamaya ക്ക് വേണ്ടി Shibu Kodungallur. 9️⃣6️⃣⭕5️⃣5️⃣8️⃣1️⃣⭕8️⃣1️⃣*
Comments