🤝_ ചിന്തകൾ ❤എല്ലാ ബന്ധങ്ങളും നമുക്ക് എക്കാലവും നിലനിർത്താൻ ആകില്ല. ചില ബന്ധങ്ങൾ കാലത്തിന്റെയും അനുഭവങ്ങളുടെയും ഉരകല്ലിൽ ഉരച്ചു നോക്കിയ ശേഷം മാത്രം തുടരേണ്ടവയും. വളർത്തേണ്ടവയും ഉണ്ട് . നാം വളർത്തി വലുതാക്കുന്നവരെല്ലാം വിശ്വസ്ഥരാകണം എന്നില്ല. എല്ലാ സഹയാത്രികരും സഹാനുഭൂതി ഉള്ളവരാണെന്നും കരുതരുത് . ചിലരെല്ലാം താൽക്കാലിക നേട്ടങ്ങൾക്ക് വേണ്ടി അടുത്തു കൂടുന്നവരാകാം.. ഇത്തിൾ കണ്ണികളെ തിരിച്ചറിയാത്തവരുടെ അകക്കാമ്പ് ജീർണ്ണിക്കും.*_
*⛔എതിർചേരിയിൽ ഉള്ള ശത്രുക്കളെ നമുക്ക് എളുപ്പത്തിൽ തിരിച്ചറിയാനാകും . വാക്കിലും പ്രവർത്തിയിലും ശരീരഭാഷയിൽ പോലും ആ വൈരം വ്യക്തമാകും ... ആ സത്യസന്ധത ബഹുമാനവും അർഹിക്കുന്നു ..*_*എന്നാൽ നമ്മോട് ചുറ്റിപറ്റി നിൽക്കുന്നവർ ഒരുക്കുന്ന ചതിക്കുഴികൾ ആണ് കൂടുതൽ അപകടകരം. . അവ മുൻകൂട്ടി കാണാനാകില്ല...അടുത്തു നിൽക്കുന്നവരെ അറിയാനുള്ള ദീർഘവീക്ഷണം ആണ് അകലെ നിൽക്കുന്നവരെ അളക്കാനുള്ള ഭൂതക്കണ്ണാടിയെക്കാൾ ആവശ്യം.*_
🌌_*എല്ലാം സ്വന്തം അനുഭവത്തിൽ നിന്ന് തന്നെ പഠിക്കണമെന്ന് വാശി പിടിക്കേണ്ട. ..മറ്റുള്ളവരുടെ അനുഭവത്തിൽ നിന്ന് കൂടി പഠിക്കാൻ തയ്യാറാകുന്നവരാണ് അനുഗ്രഹീതർ.*_
♦️_*നിവൃത്തികേട് കൊണ്ടാണെങ്കിൽ പോലും അപകടകാരികളെ ചുമന്നാൽ കാത്തിരിക്കുന്നത് ദുരന്തമായിരിക്കും.പലതും നിങ്ങൾക്ക് അനുഭവം ഉണ്ടാകാം ഒന്നു പഴയ കാര്യങ്ങൾ അയവിറക്കു മനസ്സിന്റെ കണ്ണാടിയിൽ തെളിയും.* *സ്നേത്തോടെ നേരുന്നു ശുഭദിനം🙏🙏🙏 BINOY MANI 9496339488.
Comments