top of page
Writer's pictureroshin rajan

ബ്രദരുകാർ പാരമ്പര്യം നോക്കുന്നവരല്ല

, വേദപുസ്തകം അനുസരിച്ചു മാത്രം കാര്യങ്ങൾ ചെയ്യണം എന്ന് പഠിപ്പിക്കുന്നവരാണ്.


പഴയ നിയമത്തിൽ ശബ്ബത്തും അനേക ഉത്സവങ്ങളും ദൈവം കല്പിച്ചിരുന്നു, ജനം അവ ആചരിച്ചിരുന്നു.


എന്നാൽ അവയൊക്കെയും വരുവാനുള്ളവയുടെ നിഴൽ മാത്രം ആയിരുന്നു. പൊരുളായ കർത്താവ് വന്നപ്പോൾ പിന്നെ നിഴലിനു പിന്നാലെ പോകാൻ പാടില്ലല്ലോ.


(എന്നാൽ ഇനിയും വരുവാനിരിക്കുന്ന 70ആം ആഴ്ചവട്ടത്തിൽ ഇവ വീണ്ടും കൊണ്ടാടും എന്ന സൂചന ഉണ്ട് എന്നതും മറക്കണ്ട.)


ക്രിസ്തുമസ് കൊണ്ടാടുന്ന ഡിസംബർ 25 ഒരിക്കലും കർത്താവിന്റെ ജന്മ ദിനം അല്ല. ക്രിസ്തുമസ് അപ്പൂപ്പൻ, ട്രീ, സമ്മാനം, മൃഗം, വണ്ടി, ഡ്രസ്സ്‌, കളർ ഇവയൊന്നും കർത്താവുമായി ഒരു ബന്ധവും ഉള്ളതല്ല. അതൊക്കെ ജാതികളിൽ നിന്നും വന്നതാണ്.


ദുഃഖവെള്ളിയാഴ്‌ച, ഈസ്റ്റർ എന്നിവയുടെ തീയതി യെഹുദാ കലണ്ടർ അനുസരിച്ചുള്ള ദിവസം ആണ്. ആ തിയതിയിൽ തെറ്റില്ല.

ചില സഭകൾ, ആ ദിവസം മാത്രം പള്ളിയിൽ പോകുന്നു, അല്ലാതെ കർത്താവിന്റെ മരണം ഉയിർപ്പ് ഓർക്കാറില്ല എന്നത് കഷ്ടം ആണ്.

മാത്രമല്ല ഈ ആഘോഷം എല്ലാം, മദ്യപാനത്തിൽ മുങ്ങി പോകുന്നു എന്നതു അതിലും കഷ്ടം ആണ്.


അതുകൊണ്ട് ഈ ദിവസങ്ങൾ ഒക്കെ പ്രത്യേകം ഓർത്ത് ഓർമ്മ / സന്തോഷം പങ്കിടുന്നതിൽ എന്താണ് തെറ്റ്?


ഈ ദിവസങ്ങളിൽ പ്രത്യേക മീറ്റിംഗ് കൂടി, അയൽക്കാരെയും, മറ്റു കൂട്ടുകാരെയും വിളിച്ചു കൂട്ടി, സത്യം വിളിച്ചറിയിക്കുന്ന സഭകൾ ഉണ്ട്. അങ്ങനെ ചെയ്തു കൂടേ?


ജനം ഒന്നിച്ചു കൂടണം സന്തോഷിക്കണം എന്ന് ദൈവം ആഗ്രഹിച്ചിട്ട് ഒരു ഡസ്സൻ പ്രാവശ്യം എങ്കിലും കൽപ്പിച്ചിട്ടുണ്ട്. അവർ ചെയ്തതുപോലെ ഒന്നിച്ചു കൂടി ഭക്ഷണം കഴിച്ചു സന്തോഷിപ്പാൻ പാടില്ല എന്ന് പുതിയ നിയമത്തിൽ പറയുന്നില്ല.


ലോകം കർത്താവിന്റെ ജനനം, മരണം, ഉയിർപ്പ് അനുസ്മരിക്കുമ്പോൾ നമ്മൾ എന്തിന് കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കണം?

ലോകം മുഴുവൻ അങ്ങനെ എങ്കിലും ഒരു യേശുകർത്താവ് വന്നിരുന്നു എന്ന് അറിയുന്നില്ലേ?

ശരിയായ നിലയിൽ ഓർത്ത്, യുക്തമായ സന്ദേശം പ്രചരിപ്പിച്ച്, കൊണ്ടാടിക്കൂടെ?


എന്നാൽ ഇതൊന്നും ചെയ്യാതിരുന്നിട്ട് ഒരു

Happy new year!!


ആർക്കും എതിർപ്പില്ല. സഭയിൽ നിന്ന് മുടക്കില്ല. Warning letter അയക്കില്ല.

പിന്നെയോ സഭയായി കൊണ്ടടുന്നു. New year message കൊടുക്കുന്നു, പാതിരാത്രിക്ക് കേക്ക് മുറിക്കുന്നു, food കൊടുക്കുന്നു, ഷേക്ക്‌ ഹാൻഡ് കൊടുക്കുന്നു, കെട്ടിപിടിക്കുന്നു, ഉമ്മ കൊടുക്കുന്നു, സന്തോഷം തന്നെ. പ്രത്യേക സാക്ഷ്യം പറച്ചിൽ, new year resolution, എന്നുവേണ്ട ആകെ ഒരു പുതുമ. ഇതിന് എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ? ക്രിസ്തുവർഷവും ക്രിസ്തുവും ആയി എന്തെങ്കിലും ബന്ധം ഉണ്ടോ?



ബ്രദരുകാർക്ക്‌ ഇതെന്താ ജനുവരി 1 നോട്‌ മാത്രം ഒരു അടുപ്പം? ചിങ്ങം 1 ന് എന്താ പറയാത്തത്? ദൈവിക വർഷത്തിന്റ (30x12=360) കണക്കു അല്ലെങ്കിലും, വേദപുസ്തകത്തിൽ ഉള്ള യെഹുദന്റെ സിവിൽ കലണ്ടറോ, റിലീജിയസ്സ് കലണ്ടറായ ആബീബ് മാസം 1 നോ എന്താ ഓർക്കാത്തത്?


ഡിസംബർ 31ന് രാത്രി മാത്രം ഒരു സാക്ഷ്യം പറച്ചിൽ! 00.00 മണിക്ക് മാത്രം വികാരഭരിതമായ ഒരു പ്രത്യേക പ്രാർത്ഥന, പുതുവത്സര ആശംസ പ്രസംഗം!

ഇതൊന്നും നിർത്താൻ പറയുന്നില്ല.


ക്രിസ്തുവും ക്രിസ്തുമസ്സും തമ്മിലുള്ള ബന്ധം പോലെ മാത്രം അല്ലേ ഉള്ളു ക്രിസ്തു വർഷം 1 ഉം ക്രിസ്തുവും തമ്മിൽ ഉള്ള ബന്ധം.


ഡിസംബർ 25 ലെ ക്രിസ്തുമസ് ആഘോഷത്തെ എതിർത്തിട്ട്, ജനുവരി 1 ആഘോഷിക്കുന്നതിൽ എന്താണ് യുക്തി?


കുറച്ചു കാലമായി ചിലർ ചെയ്യുന്നു, നമ്മളും പാരമ്പര്യമായി ചെയ്യുന്നു. എന്നിട്ട് നമ്മൾ പാരമ്പര്യത്തിന് എതിരെന്ന് പ്രസംഗിക്കുന്നു!


ഒന്നിനെയും ആവശ്യമില്ലാതെ എതിർക്കാതെ, അവസരം കിട്ടുന്നതൊക്കെ ക്രമമായും ഉചിതമായും സുവിശേഷം അറിയിക്കുവാൻ ഉപയോഗിക്കുക.

14 views0 comments

Recent Posts

See All

Special Thoughts

✨ *Encouraging thoughts* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°• ★ *Lessons from the life of Joseph - 7* *_Are you ready to sacrifice?_*...

Special Thoughts

✨ *പ്രോത്സാഹജനകമായ ചിന്തകൾ* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°•°• *★ യോസേഫിൻ്റെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ - 6* *_ദൈവത്തിൻ്റെ...

SPECIAL THOUGHTS

✨ *Encouraging thoughts* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°• *★ Lessons from the life of Joseph - 6* *_The power of understanding...

Komentar


bottom of page